ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, May 23, 2023 1:02 AM IST
ക​ണ്ടാ​ണ​ശേ​രി: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മ​റ്റം ആ​ളൂ​ർ വീ​ട്ടി​ൽ ബാ​ബു​രാ​ജാ​ണ്(62) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് വെ​ട്ടു​കാ​ടാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച​യു​ട​ൻ തെ​റി​ച്ചു​വീ​ണ ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: അ​ജ​യ് രാ​ജ്, ആ​ർ​ച്ച, ആ​ർ​ദ്ര.