കളക്ടറാകണം! കളക്ടറോട് ആഗ്രഹമറിയിച്ച് അയന
Sunday, June 4, 2023 8:18 AM IST
മേ​ലൂ​ർ: "ക​ള​ക്ട​റാ​കാ​ൻ' ക​ള​ക്ട​റോ​ട് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് അ​യ​ന. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ. ക​രു​വാ​പ്പ​ടി എ​രു​മ​പ്പാ​ടം കോ​ള​നി​യി​ലെ ജ​ന​ങ്ങ​ളു​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​മൊ​ക്കെ സം​സാ​രി​ക്കു​ന്ന നേ​ര​ത്താ​ണ് കൊ​ച്ചു​ത​റ വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​യ​ന (9) ചി​രി​ച്ചു​കൊ​ണ്ട് ക​ള​ക്ട​റെ ത​ട്ടി വി​ളി​ച്ച​ത്.

മോ​ൾ​ക്ക് ക​ള​ക്ട​റാ​കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​റി​യി​ച്ചു​വെ​ന്നും ഇ​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​താ​യും ക​ള​ക്ട​ർ പ​റ​യു​ന്നു. ഒ​രു കൊ​ച്ചു​കു​ട്ടി​ക്ക് എ​ങ്ങ​നെ​യാ​ണ് ക​ള​ക്ട​റെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യാ​നാ​യ​തെ​ന്ന ചോ​ദ്യ​ത്തി​ൽ ടീ​ച്ച​റാ​ണ​ത്രേ പ​റ​ഞ്ഞു കൊ​ടു​ത്ത​ത്. ക​ള​ക്ട​റാ​യാ​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ചെ​യ്യാ​ൻ പ​റ്റു​മെ​ന്നൊ​ക്കെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ആ​ഗ്ര​ഹം ഉ​ണ്ടാ​യ​തെ​ന്ന് അ​യ​ന പ​റ​ഞ്ഞു.

ഈ ​കു​ഞ്ഞ് പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ ഇ​ത്ര​ത്തോ​ളം അ​വ​ബോ​ധം ന​ൽ​കു​ന്ന ഈ ​ടീ​ച്ച​റെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​വ​രി​ല്ല. തീ​ർ​ച്ച​യാ​യും ഈ ​മോ​ൾ ന​ന്നാ​യി പ​രി​ശ്ര​മി​ച്ച് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്നും, ഭാ​വി​യി​ൽ നാ​ടി​ന് സേ​വ​നം ചെ​യ്യു​ന്ന ന​ല്ലൊ​രു ഉ​ദ്യോ​ഗ​സ്ഥ​യാ​യി മാ​റ​ട്ടെ​യെ​ന്നു​മാ​ണ് ക​ള​ക്ട​ർ ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ലി​ക്സ​ണ്‍ വ​ർ​ഗീ​സ്