‌മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വം: ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, September 26, 2023 1:07 AM IST
ക​യ്പ​മം​ഗ​ലം: പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​രി​ൽ മ​ർ​ദ്ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യ​ത്.

മ​രി​ച്ച ധ​നേ​ഷും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ച്ചി​രു​ന്ന പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ർ സു​നാ​മി കോ​ള​നി​യി​ലെ ധ​നേ​ഷി​ന്‍റെ വീ​ട്ടി​ലും മ​ർ​ദ​ന​മേ​റ്റു കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

മ​തി​ല​കം എ​സ്ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു എ​ത്തി​യി​രു​ന്നു. മ​ദ്യ​സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് മ​ർ​ദ​ന​മേ​റ്റ് ധ​നേ​ഷ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

മൃ​തദേ​ഹം തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​നു​വെ​ന്ന സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ടെ ചി​ല​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.