മധ്യവസ്കന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
1340238
Wednesday, October 4, 2023 11:13 PM IST
ചേലക്കര: ഭാരതപുഴയുടെ ചെറുകാട് കടവിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വറവട്ടൂർ കോളനിയിൽ കൊല്ലേരിപടി വീട്ടിൽ പരേതനായ കോത മകൻ പ്രഭാകരന്റെ(55) മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതൽ ഇയാളെ കാണാതാവുകയായിരുന്നു. ഭാരതപ്പുഴയുടെ ഭാഗത്തേക്ക് ഇയാൾ നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷൊർണൂരിൽ നിന്ന് വന്ന ഫയർ ആൻഡ് സേഫ്റ്റി ടീം അംഗങ്ങൾ പുഴയിൽ തെരച്ചിൽ നടത്തി. ഇതിനിടയിൽ വീടിന്റെ അടുത്തുതന്നെയുള്ള ഭാരതപുഴയുടെ ചെറുകാട് കടവിൽ പുഴയുടെ മധ്യഭാഗത്ത് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള സിഐ ഉൾപെടെയുള്ള പോലീസ് അംഗങ്ങൾ സ്ഥലത്തെത്തി മേൽനപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മേർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മി. മക്കൾ: ലിജിത, വിഷ്ണു.