ക​ണ്ണി​ല്ലാ​ത്ത​വ​രോ​ട് ക​ണ്ണി​ൽചോ​ര​യി​ല്ലാ​തെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ
Sunday, August 11, 2024 6:49 AM IST
വ​ട​ക്കാ​ഞ്ചേ​രി: ക​ണ്ണി​ല്ലാ​ത്ത​വ​രോ​ട് ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ. ഓ​ട്ടു​പാ​റ- വാ​ഴാ​നി റോ​ഡി​ൽ റെ​യി​ൽ​വേ ഗേ​റ്റി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ര​ണ്ടു ക​ണ്ണും കാ​ണാ​ത്ത കു​ഞ്ഞു​മോ​നെ​യാ​ണ് പു​തി​യ ലോ​ട്ട​റി എ​ടു​ത്ത് പ​ക​രം പ​ഴ​യ ലോ​ട്ട​റിവ​ച്ച് പ​റ്റി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​മോ​ൻ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​വ​ലി​യൊ​രു​ലോ​ട്ട​റിക്കെ​ട്ടി​ൽനി​ന്നും 50 ഓ​ളം ലോ​ട്ട​റി​ക​ൾ മാ​റ്റി പ​ഴ​യ ലോ​ട്ട​റി​ക​ൾ​കെ​ട്ടി​ൽ​ വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നു കു​ഞ്ഞു​മോ​ൻ പ​റ​ഞ്ഞു.


കു​ഞ്ഞു​മോ​നെ പ​റ്റി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​കംത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ലോ​ട്ട​റി ടി​ക്ക​റ്റ് ത​ന്‍റെ കൈയിൽനി​ന്നും ത​ട്ടി​യെ​ടു​ത്ത​വ​നെ ഒ​രു കാ​ര​ണ​വ​ശാ​ലും ശ​പി​ക്കി​ല്ലെ​ന്നും പാ​വം കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.