കോട്ടപ്പുറം കണ്വൻഷൻ: വാഹന വെഞ്ചരിപ്പ് ഇന്ന്
1562938
Wednesday, May 28, 2025 1:17 AM IST
കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചനകൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11-ാമത് ബൈബിൾ കണ്വൻഷൻ എൽറൂഹ 2025-നോടനുബന്ധിച്ച് ഇന്ന് വാഹനങ്ങളുടെ വെഞ്ചരിപ്പ് നടക്കും.
മൂന്നാംദിനത്തിൽ നടന്ന ദിവ്യബലിക്കു ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറന്പിൽ മുഖ്യകാർമികത്വം വഹിച്ചു. മോണ്‍. റോക്കി റോബി കളത്തിൽ, ഫാ. ആന്റസ് പുത്തൻവീട്ടിൽ, ഫാ. ഷൈജൻ പനയ്ക്കൽ, ഫാ. ബാബു മുട്ടിക്കൽ, ഫാ. ബിയോണ് കോണത്ത് തുടങ്ങിയവർ സഹകാർമികരായി. കടലുണ്ടി എൽറൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ, ഫാ. റിജോ പയ്യപ്പിള്ളി സിഎംഐ എന്നിവർ കണ്‍വൻഷനു നേതൃത്വം നൽകി. നാളെവരെ വൈകീട്ട് 4.30 മുതൽ ഒൻപതുവരെയാണ് കണ്വൻഷൻ. ഇന്ന് കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറയ്ക്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.