ചെ​ട്ടി​ക്കാ​ട്: അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഭി​ഷേ​ക​പ്രാ​ർ​ഥ​ന ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വൈ​ദി​ക​ർ ആ​ശീ​ർ​വ​ദി​ച്ചു പ്രാ​ർ​ഥിച്ചു.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ചി​ത്രം പ​തി​ച്ച നോ​ട്ടു​ബു​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം​ചെ​യ്തു. രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു. നാ​നാ​ജാ​തി​മ​ത​സ്ഥ​രാ​യ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യ്ക്ക് എ​ത്തി. റെ​ക്ട​ർ റവ.​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​ഫ്രാ​ൻ​സ​ൻ കു​രി​ശി​ങ്ക​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.