പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത വ​ട്ട​ക്ക​ല്ലി​ൽ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പീ​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. കു​ണ്ടു​വാ​റ വീ​ട്ടി​ൽ അ​ശോ​ക​ൻ മ​ക​ൻ അ​നൂ​പ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ൽ ഫാ​സ്റ്റ് ട്രാ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന അ​നൂ​പി​നെ പി​ന്നാ​ലെ എ​ത്തി​യ യാ​ത്ര​ക്കാ​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഏ​തെ​ങ്കി​ലും വാ​ഹ​നം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​താ​ണോ, നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.