ടെറസിൽനിന്നു വീണ യുവതി മരിച്ചു
1563119
Wednesday, May 28, 2025 11:09 PM IST
വെട്ടുകാട്: മാങ്ങ പറിക്കുന്നതിനിടെ ടെറസിൽനിന്നു വീണ് പരിക്കേറ്റ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മങ്കുടിയൻ ചാർളി ഭാര്യ ബിന്ദു (ബീന- 42) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് വെട്ടുകാട് സെന്റ് ജോസഫ് പള്ളിയിൽ. ഇളന്തുരത്തി സതേൺ ഫാർമസ്യൂട്ടിക്കലിലെ ജീവനക്കാരിയായിരുന്നു. മക്കൾ: മരീന, അലോഷ്യസ്.