തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും വാ​ദ്യ​ക​ലാ​കാ​ര​ൻ രാ​ജ​പ്പ​ൻ മാ​രാ​ർ​ക്കു​ള്ള വീ​ര​ശൃം​ഖ​ല​സ​മ​ർ​പ്പ​ണ​വും നാ​ളെ പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ൽ ന​ട​ക്കും. രാ​വി​ലെ 10.20ന് ​കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ല്ലേ​ക്കു​ള​ങ്ങ​ര അ​ച്യു​ത​ൻ​കു​ട്ടി​മാ​രാ​രു​ടെ പ്ര​ഭാ​ഷ​ണം.

ഉ​ച്ച​യ്ക്ക് 12.40നു ​ന​ട​ക്കു​ന്ന അ​വാ​ർ​ഡ് സ​ദ​സ് മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 4.30നു ​ന​ട​ക്കു​ന്ന വീ​ര​ശൃം​ഖ​ല​സ​മ​ർ​പ്പ​ണ​സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. ത​ന്ത്രി പു​ലി​യ​ന്നൂ​ർ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് രാ​ജ​പ്പ​ൻ​മാ​രാ​ർ​ക്കു വീ​ര​ശൃം​ഖ​ല സ​മ​ർ​പ്പി​ക്കും. എ​ള​ങ്ങ​ലൂ​ർ സ​ദാ​ന​ന്ദ​ൻ ന​ന്പൂ​തി​രി കീ​ർ​ത്തി​മു​ദ്ര​സ​മ​ർ​പ്പ​ണ​വും കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ മം​ഗ​ള​പ​ത്ര​സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും.