തൃ​ശൂ​ർ: യാ​ത്രാ​ദു​രി​ത​ത്തി​നു കാ​ര​ണം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​സം​ഗ​ത​യു​മാ​ണെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡു​ക​ൾ​ക്കു​പ​ക​രം യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​സം​ഗ​ത​യ്ക്കെ​തി​രേ സ​മ​ര​മാ​രം​ഭി​ക്കാ​നും ജൂ​ൺ 14, 15 തീ​യ​തി​ക​ളി​ൽ ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക്യാ​മ്പ് വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ആ​ന്‍റ​ണി, ടി.​പി. സ​ന്തോ​ഷ് , പ്രീ​റ്റ് ജെ. ​മു​രി​യാ​ട​ൻ, അ​ദീ​പ് അ​വ​നൂ​ർ, ടി.​സി. ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.