സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണം: ബിഎംഎസ്
1563323
Thursday, May 29, 2025 7:22 AM IST
തൃശൂർ: സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മോട്ടോർ ആൻഡ് എൻജിനീയറിംഗ് മസ്ദൂർ സംഘം ശക്തൻ സ്റ്റാൻഡിൽ പ്രതിഷേധധർണ നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലുള്ള കരിനിയമങ്ങൾ മോട്ടോർ തൊഴിലാളികൾക്കുമേൽ അടിച്ചേല്പിക്കുന്പോൾ ട്രേഡ് യൂണിയനുകളുമായി യാതൊരു ചർച്ചയ്ക്കും തയാറാകാതിരുന്ന മോട്ടോർവാഹനവകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എ.എം. വിപിൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് എ.സി. കൃഷ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി കെ. ഹരീഷ്, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് ആറ്റുപറന്പത്ത്, ജയൻ കോലാരി എന്നിവർ പ്രസംഗിച്ചു.