കൊ​ട​ക​ര: ഇ​ഞ്ച​ക്കു​ണ്ട് ഗ്രാ​മ​ത്തി​ന്‍റെ കു​ടി​യേ​റ്റ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ജൂ​ണ്‍ ഒ​ന്നി​നു സ​മാ​പി​ക്കു​മെ​ന്നു സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഇ​ഞ്ച​ക്കു​ണ്ട് ലൂ​ർ​ദ്മാ​താ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​രു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ദ്യ​കാ​ല​കു​ടി​യേ​റ്റ​ക്കാ​രി​ൽ ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ആ​ദ​രി​ക്കും. ടി.​ജെ. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സോ​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ർ​ന്ന് ഫാ. ​ബാ​ബു ചേ​ല​പ്പാ​ട​ൻ ര​ച​ന​യും ജോ​ണി മ​ല​യാ​റ്റൂ​ർ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഇ​ഞ്ച​ക്കു​ണ്ട് ക​ലാ​വേ​ദി​യു​ടെ ത​ച്ചി​ൽ മാ​ത്യു ത​ര​ക​ൻ എ​ന്ന നൃ​ത്ത​സം​ഗീ​ത​നാ​ട​കം അ​ര​ങ്ങേ​റും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ബേ​ബി മാ​ത്യു കാ​വു​ങ്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​യ് കാ​രേ​ക്കാ​ട്ട്, ജോ ​കു​രി​യ​ൻ മ​ഞ്ഞാ​ടി​ക്ക​ൽ, സ​തീ​ശ​ൻ ഇ​ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.