മെഗാ ജോബ് ഫെയർ നാളെ കുരിയച്ചിറയിൽ
1563326
Thursday, May 29, 2025 7:22 AM IST
തൃശൂർ: അതിരൂപത കെസിവൈഎമ്മും ദീപികയും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ നാളെ നടക്കും. കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പരിപാടി. മുപ്പതോളം മുൻനിര കന്പനികളിൽ ജോലിനേടാനാണ് ജോബ് ഫെയറിൽ അവസരമൊരുക്കുന്നത്.
നാലായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ മേഖലകളിൽ ജോലികണ്ടെത്താൻ ഇതിലൂടെ കഴിയും. 18,000 മുതൽ 40,000 രൂപവരെ ശന്പളമുള്ള ജോലികളിലേക്ക് തത്സമയ ഇന്റർവ്യൂ നടക്കും. ഏറ്റവും പുതിയ റെസ്യൂമേ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫാ. ജിയോ ചെരടായി- 9744534890, ജിഷാദ് ജോസ്- 9567843117 എന്നിവരെ ബന്ധപ്പെടണം.