മ​ണ്ണു​ത്തി: ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കാ​ർ​ഷി​കഗ​വേ​ഷ​ണകേ​ന്ദ്ര​വും കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ​വ​കു​പ്പ് ഒ​ല്ലൂ​ർ കൃ​ഷിസ​മൃ​ദ്ധി​യു​ടെയും നേ​തൃ​ത്വ​ത്തി​ലുള്ള ച​ക്കമേ​ള രു​ചിവൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി. മേ​ള റ​വ​ന്യു മ​ന്ത്രി അ​ഡ്വ.​ കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ലാ​വ് ഉ​ത്ഭ​വം മു​ത​ൽ വി​പ​ണ​നം വ​രെ എ​ന്ന പു​സ്ത​ക പ്ര​കാ​ശ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു ച​ക്കമേ​ള​യെക്കുറി​ച്ച് പി.ബി. പു​ഷ്പ​ല​ത അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ പ്രഫ​ഷ​ണ​ൽ​സ് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കാ​ർ​ഷി​കഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ൽ കേ​ര​ള കാ​ർ​ഷി​കഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി എ. ​ല​ത, ര​ജി​സ്ട്രാർ ഹു​സൈ​ൻ, മാ​ട​ക്ക​ത്തറ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര മോ​ഹ​ന​ൻ, പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി. ര​വീ​ന്ദ്ര​ൻ, ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, പു​ത്തൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ​തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ച​ക്കമേ​ള​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്റ്റാ​ളു​ക​ളും ച​ക്കകൊ​ണ്ടു​ണ്ടാ​ക്കി​യ വി​ഭ​വ​ങ്ങ​ളു​ടെ​ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കിയി​ട്ടു​ണ്ട്. മേ​ള​യിൽ വി​വി​ധ സെ​ഷ​നു​ക​ളും പ്ര​ദ​ർ​ശ​നവും വി​പ​ണന​വും ഉ​ണ്ടാ​വും. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, വി​വി​ധത​ര​ത്തി​ലു​ള്ള ച​ക്കമി​ഠാ​യി, ച​ക്കപ്പാ​യ​സം, ഹ​ൽ​വ, ച​ക്ക​വ​റ​വ് തു​ട​ങ്ങി​യ​ ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ല​ർ​പ്പി​ല്ലാ​ത്ത ശു​ദ്ധ​മാ​യ നീ​ര ഉ​ത്പ​ന്ന​വും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ട്. മേ​ള ഇ​ന്നു സ​മാ​പി​ക്കും.