റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1563330
Thursday, May 29, 2025 7:22 AM IST
കൊരട്ടി: ചാലക്കുടി സബ് ആർടി ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ - കോളജ് വാഹനങ്ങളുടെ 2025-26 കാലഘട്ടത്തിലെ മഴക്കാല പരിശോധനയുടെ ഭാഗമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊരട്ടി മേഖലയിലെ പതിനാറോളം സ്കൂളുകളിലെയും കോളജുകളിലെയും ഡ്രൈവർമാർക്കും, ഡോർ അറ്റൻഡർമാർക്കും വേണ്ടിയാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. തുടർന്ന് വാഹനങ്ങളുടെ മഴക്കാല പരിശോധനയും നടത്തി.
കൊരട്ടി എൽഎഫ് കോൺവന്റ്് എച്ച്എസിൽ സംഘടിപ്പിച്ച പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ശശി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ എൽസ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ്് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫ് ക്ലാസ് നയിച്ചു. അസിസ്റ്റന്റ്് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി.കെ. മനോഹരൻ, മെർവിൻ ജോൺ എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.