അഞ്ചു പ്രവൃത്തികൾക്ക് ഏഴുകോടി അനുവദിച്ചു: എംഎൽഎ
1563333
Thursday, May 29, 2025 7:22 AM IST
പഴയന്നൂർ: ചേലക്കര നിയോജക മണ്ഡലത്തിൽ കഴിഞ്ഞവർഷം നടന്ന നവകേരള സദസിൽവന്ന അഞ്ചു പ്രധാന പ്രവൃത്തികൾക്ക് ഏഴുകോടി രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എംഎൽഎ അറിയിച്ചു.
ചേലക്കര പഞ്ചായത്തിലെ തോന്നൂർക്കര - തൊട്ടേക്കാട് റോഡ് നിർമാണം - 3.5 കോടി രൂപ, മുള്ളൂർക്കര പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടനിർമാണം പൂർത്തീകരണം - ഒരു കോടി, പാഞ്ഞാൾ പഞ്ചായത്തിലെ പോലമ്മകാവ് - കീഴില്ലം റോഡ് നിർമാണം - ഒരു കോടി, ദേശമംഗലം പഞ്ചായത്തിലെ തൃക്കേക്കുളം പുനരുദ്ധാരണം - ഒരു കോടി, ദേശമംഗലം പഞ്ചായത്തിലെ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിട നിർമാണം - 50 ലക്ഷം രൂപ എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.
ഈ പ്രവൃത്തികൾ ചെയ്തുതീർക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു.