വ്യാപാരിയുടെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി
1592974
Friday, September 19, 2025 11:01 PM IST
ചേർപ്പ്: പഴുവിലിൽ കാണാതായ വ്യാപാരിയുടെ മൃതദേഹം വീട്ടു കിണറ്റിൽ കണ്ടെത്തി. ചാഴൂർ റോഡ് മച്ചുംപുറം സെന്ററിനു സമീപം ഒലവക്കോട് പരേതനായ ഇബ്രാഹിം കുട്ടി മകൻ ഷംസുദീന്റെ (68) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടുകിണറ്റിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയാണ് വീട്ടിൽനിന്നു ഷംസുദീനെ കാണാതായത്. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഫി, ഷബ്ന. മരുമക്കൾ: ഷെഫീന, ഷെമീർ.