മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ചനിലയിൽ
1592975
Friday, September 19, 2025 11:01 PM IST
വടക്കാഞ്ചേരി: തനിച്ചു താമസിക്കുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മുള്ളൂർക്കര ആറ്റൂർ അസുരൻക്കുണ്ടിനു സമീപം ഭഗവതിക്കുന്നത്ത് വീട്ടിൽ പരേതനായ മുണ്ടൻ മകൻ രാധാകൃഷ്ണനെ(51)യാണ് മരിച്ചനിലയിൽ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. തൃശുരിൽ നിന്നു വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: സ്മിത. മകൾ: കാർത്തിക.