കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്; സ്വദേശ് മെഗാ ക്വിസ് മത്സര വിജയികള്‍
1593075
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ സ്വദേശ് മെഗാക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റോ തട്ടില്‍ വിതരണം ചെയ്തു. സംഘടനാ നേതാക്കളായ ബി. ബിജു, മെല്വിന് ഡേവീസ്, എന്‍.പി. രജനി, എം.ജെ. ഷാജി, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
മത്സരവിജയികള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍.എസ്. ആഷ്മി (നാഷണല്‍ സ്കൂള്‍ ഇരിങ്ങാലക്കുട) ഒന്നാം സ്ഥാനവും, പ്രഭാവതി ഉണ്ണി (നാഷണല്‍ സ്കൂള്‍, ഇരിങ്ങാലക്കുട) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്ക്കൂള് വിഭാഗത്തില്‍ സി.വി. വൈഗ (ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍, ഇരിങ്ങാലക്കുട) ഒന്നാം സ്ഥാനവും ലിവിന് വിന്‍സെന്റ് (നാഷണല്‍ സ്കൂള്‍, ഇരിങ്ങാലക്കുട) രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ ഹരിനന്ദു ബിജു (ഗവ. എച്ച്എസ് നന്ദിക്കര) ഒന്നാം സ്ഥാനവും, മാധവ് ബൈജു (ശ്രീകൃഷ്ണ എച്ച്എസ്എസ് ആനന്ദപുരം) രണ്ടാം സ്ഥാനവും നേടി.
എല്‍പി വിഭാഗത്തില്‍ ആദര്‍ശ് സതീഷ് (നാഷണല്‍ എച്ച്എസ്എസ്, ഇരിങ്ങാലക്കുട) ഒന്നാം സ്ഥാനവും എം.എ. അവന്തിക (ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ ഇരിങ്ങാലക്കുട) രണ്ടാം സ്ഥാനവും നേടി.