അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളജില്‍ തുടക്കമായി
1593077
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിന്റെ പ്രായോഗികതയും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക ചര്‍ച്ചയ്ക്കും വേദിയൊരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്ലിക്കേഷന്സുമായി (എഡിഎംഎ) സഹകരിച്ച് നടത്തുന്ന മൂന്നാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ റീസന്റ് അഡ്വാന്‍സസ് ഇന്‍ ഗ്രാഫ് തിയറിക്ക് തുടക്കമായി.
അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സമ്മേളനം അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്പ്ളിപ്ലക്കേഷന് പ്രസിഡന്റും കൊച്ചി സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം എമിരിറ്റസ് പ്രഫസറുമായ പ്രഫ. അമ്പാട്ട് വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സ്ലോവേനിയയിലെ മാറിബോര് സര്‍വകലാശാലയിലെ പ്രഫ. അലക്സാണ്ടര്‍ വെസല്‍ ആശംസ അര്‍പ്പിച്ചു.