ക്ലിനിക്കല്‍ സൈക്കോളജി പരീക്ഷയില്‍ റാങ്കുകള്‍ വാരിക്കൂട്ടി സഹൃദയ കോളജ്
1593083
Saturday, September 20, 2025 1:53 AM IST
കൊടകര: കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ 2023- 2025 ബാച്ച് ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദപരീക്ഷയില്‍ ഒന്നാംറാങ്ക് ഉള്‍പ്പടെ ആറുറാങ്കുകള് കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കരസ്ഥമാക്കി. ജോബിത ജോബിയാണ് ഒന്നാംറാങ്ക് നേടിയത്. ടി. സ്നേഹ മൂന്നാംറാങ്കും ഐശ്വര്യ തിലകന് ആറാംറാങ്കും സാനിയ പോള്‍ ഒമ്പതാംറാങ്കും അദീന ജോണ്‍, ഫാത്തിമ അറഫ എന്നിവര്‍ പത്താം റാങ്കും നേടി.
കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കീഴില്‍ അഞ്ചാം തവണയാണ് സഹൃദയ കോളജ് ഈ നേട്ടം സ്വന്തമാക്കുന്നത്. 2021 മുതല്‍ ഒന്നാംറാങ്ക് നേടുന്നത് സഹൃദയയാണ്.
2017 മുതല്‍ സൈക്കോളജിയുടെ ബിരുദത്തിലും, വാല്യൂ ആഡഡ് കോഴ്സുകളില്‍ ഗോള്‍ഡ് മെഡലുകളും 2020 മുതല്‍ ജനറല്‍ സൈക്കോളജിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ബിരുദാനന്തര ബിരുദത്തില്‍ നിരവധി റാങ്കുകള്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നേടിയിട്ടുണ്ട്.