അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസ്; പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും
1593079
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: അയല്‍വാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോട്ട സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ സരസു എന്ന സ്ത്രീയെ അതിര്‍ത്തി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് 2017 ല്‍ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ച കേസാണിത്. പോട്ട കരിപ്പായി വീട്ടില്‍ സതീഷ് ( 44 ) എന്നയാളെയാണ് കുറ്റക്കാരാനാണെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് ആര്. കെ. രമ ശിക്ഷിച്ചത്.
അന്നത്തെ ചാലക്കുടി സബ് ഇന്‍സ്പെക്ടര്‍ ജയേഷ് ബാലനും എഎസ്ഐ തമ്പിയും ചേര്‍ന്നാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ് അഡ്വക്കേറ്റുമാരായ പി.എ. ജെയിംസ്, എബി ഗോപുരന്‍ എന്നിവര്‍ കോടതിയില്‍ഹാജരായി.