കരിയർ മീറ്റ്: കോളജ് വിദ്യാർഥികളുമായി സംവദിച്ച് കളക്ടർ
1593069
Saturday, September 20, 2025 1:53 AM IST
ഗുരുവായൂർ: ശ്രീകൃഷ്ണ കോളജിൽ കരിയർ മീറ്റിൽ വിദ്യാർഥികളോട് സംവദിച്ച് കളക്ടർ അർജുൻ പാണ്ഡ്യൻ. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയുടെ സഹകരണത്തോടെയാണ് കരിയർ മീറ്റ് നടത്തിയത്. കോളജിലെ സ്കിൽ ഡവലപ്മെന്റ്് സെല്ലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിദ്യാർഥികൾ പഠനത്തോടൊപ്പം ജീവിതത്തിനും തൊഴിലിനും സഹായകമാകുന്ന മികവ് ആർജിക്കണം. പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാൻ കരുത്താകുന്ന വിദ്യാഭ്യാസമാണ് വിദ്യാർഥികൾക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.പി.എസ്. വിജോയ് അധ്യക്ഷതവഹിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, കെ.എസ്. ബാലഗോപാലൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ, കെ. ശ്രീകുമാരി, ഡോ.കെ. അമ്പിളി, ഡോ.വി.എൻ. ശ്രീജ എന്നിവർ പ്രസംഗിച്ചു.