ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോള്‍ കിരീടം
1593078
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച "സെഫൈറസ് 7.0' ടെക് ഫെസ്റ്റില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോള്‍ കീരീടം നേടി. ഫൈനലില്‍ മത്സരിച്ച ഏക സ്കൂള്‍തല ടീം ഭാരതീയ വിദ്യാഭവന്റേതായിരുന്നു. ബിടെക്, ഡിഗ്രി, പിജി വിദ്യാര്‍ഥികളോട് മത്സരിച്ചാണ് ഭാരതീയ വിദ്യാഭവന്റെ വിദ്യാര്‍ഥികള്‍ ഈ നേട്ടം സ്വന്തമാക്കിയത്.
പേപ്പര്‍ ആന്‍ഡ് ഐഡിയ പ്രസന്റേഷന് മത്സരത്തില്‍ റിയ ജയ്സണ്‍, ജനി ജോസഫ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും പ്രണവ് ബി. മേനോന്, കെ. അഭിനവ് എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ഐഡിയാത്തോണ്‍ മത്സരത്തില്‍ പ്രണവ് ബി. മേനോന് ഒന്നാം സ്ഥാനം, ഏഥറിയോണ്‍- പ്രോംപ്റ്റ് എന്‍ജിനീയറിംഗ് മത്സരത്തില്‍ വൈഭവവും ഗിരീഷ് അഭിനവ് കെ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ഹാര്‍ഡ് വെയര്‍ അസംബ്ലിംഗ് മത്സരത്തില്‍ കെ അഭിനവ്, ധനഞ്ജയ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും അഭിമന്യു സജിത്, കെ.ആര്. അനൂജ് എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും നേടിയാണ് ഭാരതീയ വിദ്യാഭവന് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്.