കിണറ്റിൽചാടിയ കുറുനരിയെ രക്ഷപ്പെടുത്തി
1593071
Saturday, September 20, 2025 1:53 AM IST
എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽവീണ കുറുനരിയെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നാലാംവാർഡ് തെക്കുമുറി ചേനാട്ട് ഗംഗാധരന്റെ വീട്ടുമുറ്റത്തെ കിണറിലാണ് ഇന്നലെ പുലർച്ചെ കുറുനരി വീണത്.
വാർഡ് മെമ്പർ അഭിലാഷ് കടങ്ങോടിന്റ നേതൃത്വത്തിൽ വീട്ടുകാരും നാട്ടുകാരുംചേർന്ന് വളരെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കുറുനരിയെ പുറത്തെടുത്തത്. കിണറ്റിൽ മടയുണ്ടാക്കി അതിനുള്ളിൽ കയറിയിരിക്കുകയായിരുന്നു. പുറത്തെടുത്ത കുറുനരി ആളുകളെ ആക്രമിക്കാൻ ശ്രമിച്ചു. കുറുനരിയെ കാട്ടിലേക്ക് തുറന്നുവിട്ടു. പ്രദേശത്ത് കുറുനരി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് വാർഡ് മെമ്പറും നാട്ടുകാരും അറിയിച്ചു.