സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം
1593068
Saturday, September 20, 2025 1:53 AM IST
ചേലക്കര: പാഞ്ഞാൾ ബഡ്സ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു.
മുൻ ചേലക്കര എംഎൽഎ കെ. രാധാകൃഷ്ണന്റെ നിർദേശാനുസരണമാണ് ബഡ്സ് സ്കൂൾ കെട്ടിടനിർമാണത്തിന് ഒരുകോടി അനുവദിച്ചത്. പാഞ്ഞാൾ ഗ്രാമപഞ്ചായത്തോഫീസ് കോമ്പൗണ്ടിലാണ് നിർമാണപ്രവർത്തനങ്ങൾ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് വിഭാഗം അസി എക്സി എൻജിനീയർ സാന്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ജില്ലാപഞ്ചായത്തംഗം കെ.ആർ. മായ, പി. കൃഷ്ണൻകുട്ടി, എ.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.