ചാ​ല​ക്കു​ടി: വെ​റ്റി​ല​പ്പാ​റ​യി​ൽ പു​തി​യ 110 കെവി സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സാ​ധ്യ​താപ​ഠ​നം ന​ട​ത്തി. അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ദ്ധ​തി​ക്കാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തി​ന്‍റെ പാ​ട്ടവാ​ട​ക നി​ജ​പ്പെ​ടു​ത്തി​യ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് കെഎ​സ്ഇബിയിൽ ​ല​ഭ്യ​മാ​യ​താ​യും പാ​ട്ട​ക്ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തിരേ​ഖ അം​ഗീ​ക​രി​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും കെഎ​സ്ഇ ​ബിയി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് എംഎ​ൽഎ ​അ​റി​യി​ച്ചു.