ഗുരുവായൂരപ്പനു വഴിപാടായി കൃഷ്ണമുടി
1593066
Saturday, September 20, 2025 1:53 AM IST
ഗുരുവായൂർ: കണ്ണന് വഴിപാടായി കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി സമർപ്പിച്ചു.
ഡോ. സദനം ഹരികുമാറാണ് വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഏറ്റുവാങ്ങി.
ദേവസ്വം വൈദിക സാംസ്കാരികപഠനകേന്ദ്രം ഡയറക്ടർ ഡോ.പി. നാരായണൻനമ്പുതിരി, കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി.മാനേജർ സി.ആർ. ലെജുമോൾ എന്നിവർ സംബന്ധിച്ചു.