പുതുക്കാട് സ്വദേശി അഗളിയിൽ മരിച്ച നിലയിൽ
1583653
Wednesday, August 13, 2025 11:14 PM IST
അഗളി: മുക്കാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ സമീപത്ത് വനത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുതുക്കാട് തൃക്കൂർ കണ്ണമ്പുഴ വീട്ടിൽ വറീത് മകൻ തോമസ് (75) ആണ് മരിച്ചത്.
വിറകു ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. ബന്ധുക്കളത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ഓഗസ്റ്റ് ഒന്നിന് വീട്ടിൽ നിന്ന് പോന്ന തോമസ് തിരിച്ചെത്തിയില്ലെന്നും ഇക്കാര്യം പുതുക്കാട് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു. പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.