അയിലൂർ കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം
1583696
Thursday, August 14, 2025 12:59 AM IST
നെന്മാറ: സേവനമേഖലയിലെ ഐഎസ്ഒ സർട്ടിഫിക്കേഷൻ അയിലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ലഭിച്ചു. കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ഐഎസ്ഒ സർട്ടിഫിക്കേഷന് പദ്ധതിയുടെ ഭാഗമായാണ് നേട്ടം.
ഐഎസ്ഒ അംഗീകാരം പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് സിഡിഎസ് ചെയർപേഴ്സൺ ജോബി ബിജുവിനു കൈമാറി.
ഐഎസ്ഒ ജില്ലാ ഓഡിറ്റർ പി. വി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി മുകുന്ദൻ. അസിസ്റ്റന്റ് സെക്രട്ടറി മേരി സിൽവസ്റ്റർ, പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ പങ്കെടുത്തു.