ജില്ലയിലെ ആദ്യ സന്പൂർണ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്
1583698
Thursday, August 14, 2025 12:59 AM IST
പാലക്കാട്: ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബണ്‍ കേരളം ജനങ്ങളിലൂടെ കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ ആദ്യ സന്പൂർണ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്.
ഊർജ സംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ നേട്ടത്തിന് അർഹമാക്കിയത്.
കൂടാതെ പഞ്ചായത്തിലെ 22 വാർഡുകളും ഹരിതസമൃദ്ധി വാർഡുകളായി മാറ്റാനും കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നാളെ ഇന്നുച്ചയ്ക്ക് രണ്ടിനു കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയാകും.