ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപി തുടങ്ങി
1583699
Thursday, August 14, 2025 12:59 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപിക്ക് തുടക്കമായി. ഒ പി യുടേയും ടോക്കണ്‍ സംവിധാനത്തിന്റെയും ഓണ്‍ലൈൻ പേയ്മെന്റിന്റെയും ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. തിരക്കിനു പരിഹാരമായി ഒരു ഡോക്ടറെ കൂടി താൽക്കാലികമായി നിയമിച്ച് പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് സായാഹ്ന ഒ പി പ്രവർത്തനം ആരംഭിച്ചത്.
ദിവസവും ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയാണ് സേവനം. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ്‍ കെ ജാനകിദേവി അധ്യക്ഷയായി. വൈസ് ചെയർമാൻ കെ രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിജിൻ ജോണ്‍ ആളൂർ പങ്കെടുത്തു.