പേവിഷപ്രതിരോധ കുത്തിവയ്പുമായി പുതുക്കോട് ഗ്രാമപഞ്ചായത്ത്
1583700
Thursday, August 14, 2025 12:59 AM IST
വടക്കഞ്ചേരി: പുതുക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തി. പതിനഞ്ച് വാർഡുകളിലും തെരുവുനായകളുടെ സങ്കേതങ്ങൾ കണ്ടെത്തി പിടികൂടിയാണ് കുത്തിവയ്പ്പ് നൽകിയത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി പേവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ യജ്ഞം സംഘടിപ്പിച്ചത്. വെറ്ററിനറി ഡോക്ടർ അനുശ്രീ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അഖിൽ, മാധവ്, എബിസി സെന്ററിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിവയ്പ്പ് നടത്തിയത്.
പുതുക്കോട് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.