പിഎസ്എസ്പി- ജിസിജിഎം പ്രോജക്ട് മംഗലംഡാം ഫൊറോനാതല ഉദ്ഘാടനം
1583702
Thursday, August 14, 2025 12:59 AM IST
മംഗലംഡാം: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് നടപ്പാക്കിവരുന്ന ഹരിതകാന്പസ് സൂക്ഷ്മ കാലാവസ്ഥാമേഖല നിർമിതി (ജിസിഡിഎം) പദ്ധതി രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഫൊറോനാതല ഉദ്ഘാടനം മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ നടന്നു. ഫൊറോനാവികാരി ഫാ. സുമേഷ് നാല്പതാംകളം ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും പുതുതായി ആരംഭിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ വിശദീകരിച്ചു.
പിഎസ്എസ്പി പ്രൊജക്ട് ഓഫീസർ പി. ബോബി ഹരിത കാന്പസ് കാന്പയിൻ പദ്ധതിയുടെ പ്രവർത്തന വിശദീകരണം നടത്തി. പിഎസ്എസ്പി ആനിമേറ്റർ ടിന്റു ബിജു പരിപാടിക്ക് നേതൃത്വം നൽകി. മംഗലംഡാം ഇടവക അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാതോ സി’ എന്ന ചാക്രികലേഖനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 150 കാന്പസുകളെ ഹരിതകാന്പസുകൾ ആക്കി മാറ്റുക എന്നതാണ് ജിസിഡിഎം പദ്ധതി വഴി ഉദ്ദേശിക്കുന്നത്.