പാലക്കാട് കെഎസ്ആർടിസി ഡിപ്പോ ഇനി ഇ -ഓഫീസ്
1583707
Thursday, August 14, 2025 12:59 AM IST
പാലക്കാട്: കെഎസ്ആർടിസിയിലെ ഓഫീസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തടസങ്ങൾ കൂടാതെ വേഗത്തിൽ നടപ്പിലാക്കുന്നതിനും പാലക്കാട് ഡിപ്പോ ഓഫീസ് കമ്പ്യൂട്ടർവത്കരിച്ചു.
എംഎൽഎ യുടെ പ്രത്യേക വികസനനിധിയിൽ നിന്ന് 7.24 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡിപ്പോ ഓഫീസ് ഇ-ഓഫീസ് ആക്കി മാറ്റിയത്. ഉദ്ഘാടനകർമം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു. തുടർന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഓണക്കാലത്തു തന്നെ വേളാങ്കണ്ണി സർവീസ് ആരംഭിക്കുക, രാത്രി 11.45 ന് ഓടിക്കൊണ്ടിരുന്ന ഷൊർണുർ -ഗുരുവായൂർ ബസ് സർവീസ് പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുക, പുതിയതായി വരുന്ന എസി സ്ലീപ്പർ ബസുകളിൽ ഒരു പാലക്കാട് -ബംഗളൂരു സർവീസ് ഉൾപ്പെടുത്തുക, പാലക്കാട് -ചെന്നൈ സർവീസ് ആരംഭിക്കുക, പാലക്കാട് -മൂന്നാർ, പാലക്കാട് -പഴനി-കൊടൈക്കനാൽ സർവീസുകൾ ആരംഭിക്കുക തുടങ്ങി നടപ്പിലാക്കേണ്ട നിർദേശങ്ങൾ അടങ്ങിയ കത്ത് എംഎൽഎ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് നൽകി.