സർക്കാർ സ്വകാര്യമില്ലുകളുമായി ഒത്തുകളിക്കുന്നു: മാജുഷ് മാത്യു
1596633
Saturday, October 4, 2025 1:14 AM IST
നെന്മാറ: നെല്ല് സംഭരണവിഷയത്തിൽ സംസ്ഥാന സർക്കാർ സ്വകാര്യ മില്ലുകളുമായി ഒത്തുകളിക്കുകയാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു പറഞ്ഞു. കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിൽ ആക്കിയതും റബറിന് 250 രൂപ താങ്ങുവില നൽകുമെന്ന് പറഞ്ഞ് പറ്റിച്ചതും കർഷകദ്രോഹ നടപടികളാണ്.
നെല്ലിന് താങ്ങുവില 35 രൂപ ആക്കുക, നെല്ലിന്റെ ഈർപ്പം 17 നിന്നും 19 ആക്കുക, നെല്ല് സംഭരണം സർക്കാർ നേരിട്ട് നടപ്പിലാക്കുക, ആവശ്യമായ തുക ബജറ്റിൽ വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു നയിക്കുന്ന വാഹന പ്രചരണജാഥക്ക് നെന്മാറയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജി. എൽദോ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ, യു. ശാന്തകുമാർ, പ്രദീപ് നെന്മാറ, പി.കെ. അശോകൻ, എസ്. എം. ഷാജഹാൻ, എൻ. ഗോകുൽദാസ്, എ. ജയാനന്ദൻ, എൻ.കെ. കൃഷ്ണൻ, എ.കെ. അനന്തകൃഷ്ണൻ, വി. ഉണ്ണികൃഷ്ണൻ, എം. ഷാജു, ആർ. വേലായുധൻ, ജി. ജയപ്രകാശ്, കെ. സുരേഷ് കുമാർ, മണികണ്ഠൻ തിട്ടുംപുറം, ബാബു വക്കാവ്, എം.ജെ. ആന്റണി, വി.പി. രാജു, കെ.ജി. രാഹുൽ, ആർ. അനൂപ്, രാജേഷ് നെന്മാറ, സി. വിജയൻ, സേതുമാധവൻ അകമ്പാടം, കെ.എൻ. കൃഷ്ണദാസ്, മണികണ്ഠൻ ചീതാവ് എന്നിവർ നേതൃത്വം നൽകി.