രാമനാഥപുരം രൂപത വിശ്വാസ പരിശീലന ദിനാഘോഷം
1596638
Saturday, October 4, 2025 1:14 AM IST
കോയമ്പത്തൂർ: രാമനാഥപുരം രൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്ന വിശ്വാസപരിശീലന ദിനാഘോഷം മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
രൂപതാ മതബോധന ഡയറക്ടർ ഫാ. അമൽ പാലാട്ടി സ്വാഗതം ആശംസിച്ചു. തൃശൂർ മേരിമാത മേജർ സെമിനാരി റസിഡന്റ് പ്രഫസർ റവ. ഡോ. വിൻസെന്റ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ് നടന്നു.
മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. തുടർന്നുനടന്ന പൊതുസമ്മേളനത്തിൽ രൂപതാ വിശ്വാസപരിശീലന വിഭാഗം സെക്രട്ടറി സിസ്റ്റർ റോസ് ഉഷ സിഎംസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
രൂപതയുടെ എസ്എംആർസി പ്രസിഡന്റ് ഫാ. ജൈൽസ് വെളിയാന ഒഎഫ്എം, കാറ്റിക്കിസം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെഞ്ചോ ചിറ്റാട്ടുകരക്കാരൻ, കാറക്കെറ്റിക്കൽ കമ്മീഷൻ സെക്രട്ടറി തോമസ് സുരേഷ്, പിടിഎ പ്രതിനിധി എ.ജി. ഷാജു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സമ്മാനദാന ചടങ്ങും നടന്നു. വിശ്വാസ പരിശീലന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. എഡ്വിൻ കൊമ്പൻ നന്ദി പറഞ്ഞു.