മണ്ണാർക്കാട് നഗരസഭയിൽ ഗാന്ധിജയന്തിദിനാഘോഷം
1596639
Saturday, October 4, 2025 1:14 AM IST
മണ്ണാർക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം ആചരിച്ചു. നെല്ലിപ്പുഴ ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പ്രസീത അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ മാസിത സത്താർ, ഹംസ കുറുവണ്ണ, കൗൺസിലർമാരായ അരുൺകുമാർ പാലക്കുർശി, സുഹറ, യൂസഫ് ഹാജി, മുജീബ് ചോലോത്ത്, നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ഷിജി റോയ് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ഖയറുന്നിസ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ഇഖ്ബാൽ നന്ദിയും പറഞ്ഞു.
തുടർന്ന് നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ഹരിത കർമസേനയുടെയും കണ്ടിജന്റ് ജീവനക്കാരുടെയും നേതൃത്വത്തിൽ നെല്ലിപ്പുഴ പാലത്തിന് അടിവശവും പുഴയോരവും സ്വച്ഛത ഹി സേവ കാമ്പയിനിന്റെ ഭാഗമായി നദീതീര ശുചീകരണവും നടത്തി.