വദ്രയ്ക്ക് ഡൽഹി കോടതിയുടെ നോട്ടീസ്
സ്വന്തം ലേഖകൻ
Monday, August 4, 2025 2:47 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്ക് ഡൽഹി കോടതി നോട്ടീസയച്ചു.
ഇഡിയുടെ പരാതി പരിഗണിക്കണോ വേണ്ടയോയെന്നു തീരുമാനമെടുക്കുന്നതിനുമുന്പ് വദ്രയുടെയും കേസിലെ മറ്റു പ്രതികളുടെയും വാദം കേൾക്കുമെന്ന് റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി സുശാന്ത് ചങ്കോത്ര വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നോട്ടീസ്.