അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല
1583368
Tuesday, August 12, 2025 10:25 PM IST
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍. ഇരുനിറവും ഏകദേശം 65 വയസ് പ്രായവുമുള്ള പുരുഷന്റെ മൃതദേഹമാണ് മോര്‍ച്ചറിയിലുള്ളത്.
കേശവദാസപുരം ജംഗ്ഷനില്‍ അവശനിലയില്‍ കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ ഒന്നാം വാര്‍ഡില്‍ ചികിത്സയിലിരിക്കെ എട്ടിനു രാവിലെ 7.30നാണ് മരണപ്പെട്ടത്. വയോധികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പോലീസില്‍ അറിയിക്കണം. ഫോണ്‍: 0471 2433243, 94979 87005, 94979 80011.