ഗവ. ജെബിഎസിൽ വർണക്കൂടാരം ഉദ്ഘാടനം
1583873
Thursday, August 14, 2025 6:47 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗവ. ജെബിഎസില്‍ നിര്‍മിച്ച വര്‍ണക്കൂടാരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും നെയ്യാറ്റിന്‍കര ബിആര്‍സിയും സംയുക്തമായി പത്തുലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച വര്‍ണക്കൂടാരം പ്രീപ്രൈമറി കുട്ടികളുടെ വികാസ മേഖലകളിൽ കഴിവ് ഉറപ്പാക്കാൻ പര്യാപ്തമായ ആക്ടിവിറ്റി ഏരിയകൾ ഉള്‍പ്പെടുന്നതാണ്. കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത്, എന്‍.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിന്, ബിപിസി, പിടിഎ ഭാരവാഹികള്‍, ഹെഡ്മിസ്ട്രസ് എം. പ്രഭ എന്നിവര്‍ സംബന്ധിച്ചു.