യുവജന പ്രതിഭാമേള സംഘടിപ്പിച്ചു
1584140
Friday, August 15, 2025 7:16 AM IST
നെടുമങ്ങാട്: പുനലാൽ ഡെയിൽ വ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന യുവജന പ്രതിഭാമേള ത്രിപുര ഗവർണർ ഇന്ദ്രസേന റെഡ്ഡി നല്ലു ഉദ്ഘാടനം ചെയ്തു.
കോളേജ് അക്കാദമിക് കൗൺസിൽ ചെയർമാനും ക്ലിഫ് മുൻ ഡയറക്ടറുമായ ഡോ. ജി.എം. നായരുടെ അധ്യക്ഷത വഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹനെ ത്രിപുര ഗവർണർ ആദരിച്ചു.
ഡെയിൽവ്യൂ ചെയർപേഴ്സൺ ഡോ. സി.എസ്. ദീനാ ദാസ്, ഡയറക്ടർ ഡിപിൻദാസ്, കോളജ് സിഇഒ ഡോ. ഷൈജു ഡേവിഡ് ആൽഫി, ഡിനിൽദാസ്, കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.