അഴിക്കോട് ജംഗ്ഷൻ - കെൽട്രോൺ റോഡിൽ ഡ്രെയിനേജ് മണ്ണുമൂടി
1583538
Wednesday, August 13, 2025 7:05 AM IST
നെടുമങ്ങാട്: അഴീക്കോട് ജംഗ്ഷനിൽ നിന്നും കെൽട്രോൺ ഭാഗത്തേക്കുള്ള റോഡിൽ പിഡബ്ലിയുഡി ഡ്രെയിനേജ് മണ്ണ് മൂടി മലിനജലം റോഡിലൊഴുകി ജനജീവിതം ദുരിത പൂർണമായി.
മൂന്നുമാസത്തോളമായി വഴിയാത്രികരും സ്ഥലവാസികളും ഈ ദുരിതം സഹിക്കുകയാണ്. വെള്ളക്കെട്ടിലും ചെളിയിലും പുതഞ്ഞ് നിരവധി ഇരുചക്രവാഹന യാത്രക്കാർ ഇതിനകം അപകടത്തിൽപ്പെട്ടു.
സമീപത്തെ വസ്തുവിൽ വൻ തോതിൽ മണ്ണിടിച്ചതിനെ തുടർന്നാണ് ഓട അടഞ്ഞതെന്നു നാട്ടുകാർ പറയുന്നു. വീടുകളിലെ മലിനജലം ഉൾപ്പടെ ഒഴുകി ഇപ്പോൾ റോഡിലേക്ക് ഒഴുകുകയാണ്. അസഹ്യമായ ദുർഗന്ധം യാത്രക്കാർക്ക് ദുരിതമാണു റോഡിൽ ഗട്ടറുകളും രൂപപ്പെട്ടു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ സ്ഥലം സന്ദർശിച്ച് വസ്തു ഉടമകളോട് ഓട പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതേവരെ നടപടിയായിട്ടില്ല. പിഡബ്ലിയുഡി, പഞ്ചായത്ത് അധികൃതർ അനാസ്ഥ അവസാനിപ്പിച്ച് ഓട പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നു പരിസര വാസികൾ ആവശ്യപ്പെട്ടു.