ആല്‍ഫ 2025 വെല്‍ക്കം ടു കെസിവൈഎം പ്രോഗ്രാം നടന്നു
1583535
Wednesday, August 13, 2025 7:05 AM IST
വെള്ളറട: ആല്‍ഫ 2025 വെല്‍ക്കം ടു കെ സിവൈഎം പ്രോഗ്രാം സംഘടിപ്പിച്ചു. മുള്ളലുവിള പള്ളിയില്‍ ഫെറോന പ്രസിഡന്റ് കുമാരി അമൃതയുടെ അധ്യക്ഷതയില്‍ ഫെറോന വൈസ് പ്രസിഡന്റ് സി.ജെ. ലിജിന്‍ സ്വാഗതം പറഞ്ഞു. ഉണ്ടന്‍കോട് ഫെറോനാ വികാരി ഫാ. ജോസഫ് അനില്‍ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ഷാജി കുമാര്‍ മുഖ്യസന്ദേശം നല്കി.
കെസിവൈഎം ഫെറോനാ ഡയറക്ടര്‍ ഫാ. അരുണ്‍കുമാര്‍, ഫാ. ജിബിന്‍ദാസ്, സിസ്റ്റര്‍ എലിസബത്ത്, എസ്. ജയന്തി, അനിഷ്, ദീപു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടർന്നു മാഗസിന് കവര്‍ പ്രകാശനവും നടന്നു.