പരമാവധി വിലകുറച്ച് ഭക്ഷ്യസാധനങ്ങൾ നൽകും: മന്ത്രി
1583863
Thursday, August 14, 2025 6:41 AM IST
നെടുമങ്ങാട്: ഓണക്കാലത്തു ഭക്ഷ്യ വിഭവങ്ങളായ അരി, മുളക്, വെളിച്ചെണ്ണ എന്നിവ വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭ 1500 പേർക്ക് സൗജന്യ പൈപ്പ് കണക്ഷനും പൈപ്പ് ലൈൻ നീട്ടലും അമൃത 2.0 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുളക് ഒരു കിലോ 115 രൂപയ്ക്കും അരി 10 രൂപ 90 പൈസ നിരക്കിൽ ചുവപ്പ്, വെള്ള, നീല കാർഡുകാർക്ക് ലഭിക്കും. സപ്ലൈക്കോയിൽ നിന്നും 20 കിലോ അരി അധികമായി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 529 വരെ ആയിരുന്ന വെളിച്ചെണ്ണ ഇപ്പോൾ 349 രൂപയ്ക്ക് നൽകി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബി സതീശൻ സ്വാഗതം പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശന്നായർ, പുലിപ്പാറകൃഷ്ണൻ, എം എസ് ബിനു തുടങ്ങിയവർ പ്രസംഗിച്ചു.