തൊഴിലാളികൾക്കു മറക്കാൻ കഴിയാത്ത നേതാവാണ് വിഎസ്: എ. വിജയരാഘവൻ
1583860
Thursday, August 14, 2025 6:41 AM IST
തിരുവനന്തപുരം: കർഷകർക്കും തൊഴിലാളികൾക്കും വി.എസ്. അച്യുതാനന്ദനെ മറക്കാൻ കഴിയില്ലെന്നു കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ. വിജയരാഘവൻ. നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പോരാടുകയും അവർക്ക് ആശ്രയമാകുകയും ചെയ്ത നേതാവാണ് വിഎസ് എന്നും അദ്ദേഹം പറഞ്ഞു.
കെഎസ് കെടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഎസ് അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു വിജയരാഘവൻ. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ നേതാക്കളായ ദേവദർശൻ, കോമളകുമാരി, ഒ.എസ്. അംബിക എംഎൽഎ, എൻ.രതീന്ദ്രൻ, കെ.ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.