സമഗ്ര ആരോഗ്യ സുരക്ഷ കാമ്പയിനു തുടക്കമായി
1583874
Thursday, August 14, 2025 6:47 AM IST
നെയ്യാറ്റിന്‍കര: സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി യുവാക്കൾക്കായി നടത്തുന്ന സമഗ്ര ആരോഗ്യ സുരക്ഷ കാമ്പയിൻ "യുവജാഗരണ്‍' പരിപാടിയുടെ ഉദ്ഘാടനവും ഐസിഇ വാന്‍ കാന്പയിന്റെ ഫ്ലാഗ് ഓഫും കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. നെയ്യാറ്റിൻകര ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ ചേര്‍ന്ന ചടങ്ങില്‍ സ്കൂൾ പിടിഎ പ്രസിഡന്റ് വി. സാബു അധ്യക്ഷനായി.
നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, കൗൺസിലർ മഞ്ചത്തല സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് ലാൽ, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ജ്യോതിഷ്, ക്ലസ്റ്റർ കൺവീനർ ടി.എസ്. ഷൈൻ, നോഡൽ ഓഫീസർമാരായ ഡോ. ശുഭ ആർ. നായർ, എ.ആര്. ആര്യ, കെഎഎസ്എസി പ്രതിനിധി അജിത, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ എസ്.വി. ശുഭശ്രീ എന്നിവർ പങ്കെടുത്തു.
ഡോ. ശുഭ ആർ. നായർ വിഷയാവതരണം നടത്തി. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ് എസ് വോളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസർമാരും ചേർന്നു പ്രചാരണ റാലി സംഘടിപ്പിച്ചു. മജീഷ്യൻ ആര്.സി. ബോസ് അവതരിപ്പിച്ച എച്ച്ഐവി-എയ്ഡ്സ് ബോധവത്കരണ മാജിക്, നെയ്യാറ്റിൻകര ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ എന്‍എസ് എസ് വോളണ്ടിയര്‍മാര്‍ ഒരുക്കിയ ലഹരി വിരുദ്ധ- എച്ച്ഐവി ബോധവത്കരണ ഫ്ലാഷ്മോബ് എന്നിവയും നടന്നു.