ഐഎൻടിയുസി സമ്പൂർണ ജില്ലാ നേതൃയോഗം നടത്തി
1583533
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ ജില്ലാ നേതൃസമ്മേളനം സത്യൻ മെമ്മോറിയൽ ഹാളിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കുടിശികയടക്കമുള്ള തുകകൾ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ വി.ജെ. ജോസഫ്, കെ.പി. തമ്പി കണ്ണാടൻ, കൃഷ്ണവേണി ജി. ശർമ, ബാബു ജോർജ്, പ്രദീപ് നെയ്യാറ്റിൻകര, കെ.എം. അബ്ദുൽ സലാം, ഡി.ഷുബീല, എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.