മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ
1583531
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഈ വർഷത്തെ ഗ്രാൻഡ് പേരന്റ്സ് ഡേയുടെ ഉദ്ഘാടനം വിവിധ കലാപരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ വിശിഷ്ടാതിഥിയെ പൊന്നാടയണിയിച്ചതിനൊപ്പം മുത്തശ്ശന്മാരേയും മുത്തശ്ശിമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുട്ടികൾ, മുത്തശൻമാർ മുത്തശിമാർ എന്നിവർ പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി. മാഗസിൻ എഡിറ്റർ വി.എസ്. ദിവ്യ സ്വാഗതം പ്റഞ്ഞു. സ്റ്റുഡന്റ് എംപർമെന്റ് വിംഗ് റപ്രസന്ററ്റീവ് ഡേവിഡ് വർഗീസ് പ്രേം നന്ദി പറഞ്ഞു. പ്രോഗ്രാം കണ്‍വീനർമാരായ ജെ. മീനാക്ഷി, അനു ഏബ്രഹാം എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.